Posts

കരിയിലകൾ

 പള്ളിയുടെ പാരിഷ് ഹാളിലാണ് വിവാഹത്തിന്റെ സത്കാരം. വരന്റെ അച്ഛൻ സഹപാഠിയാണ്. നാട്ടുകാരനും. ക്ഷണിക്കാൻ വീട്ടിലെത്തിയപ്പോൾ അവൻ പറഞ്ഞിരുന്നു. ഇക്കുറി കുറച്ച് വിപുലമാണ് ക്ഷണം.  "അതിന്റെയൊക്കെ ആവശ്യമുണ്ടോടാ? ആർഭാടമൊക്കെ ഒന്നു ലിമിറ്റ് ചെയ്ത് ആ കാശ് നീയാ പിള്ളേർക്ക് കൊടുക്ക്. " പക്ഷെ അതൊന്നും അവന്റെയടുത്ത് വിലപ്പോയില്ല. പണ്ട് വയ്ക്കോൽ പുരയുടെ ചാണകം മെഴുകിയ വരാന്തയിൽ അവനേറ്റ ചില്ലറ അവഹേളനങ്ങൾക്ക് മറുപടി കൂടിയാണ് ഈ ആർഭാടം. ആത്മസംതൃപ്തിയിലേക്കും മധുര പ്രതികാരത്തിലേക്കുമുള്ള ഇത്തരം വിചിത്ര വഴികൾ എനിക്കത്ര പരിചിതമല്ല. " ഇതെന്റെ ലാസ്റ്റ് പരിപാടിയാടാ . മ്മടെ കൂടെ പഠിച്ചവരെ കുറേ വിളിക്കുന്നുണ്ട്. " "ശരി നടക്കട്ടെ, എന്തെങ്കിലും ആവശ്യമുണ്ടേൽ പറയണം " ഞാൻ നിരർത്ഥകമായ വാഗ്ദാനം ചൊരിഞ്ഞു. കക്ഷി വാക്കുപാലിച്ചിട്ടുണ്ട്. വിശാലമായ പാരിഷ് ഹാളിനും പരിമിതികളുണ്ടെന്ന് ബോധ്യമാകുന്ന തിരക്ക്. പഴയ സതീർത്ഥ്യരെ കണ്ട് കുശലം പറയുന്നതിനിടക്കാണ് കൈ കഴുകി സാരിത്തുമ്പുകൊണ്ട് മുഖം തുടച്ച് ഒഴിവാക്കാനാവാത്തത്ര സമീപം ബീനയെ കാണുന്നത്.  ബീനയെ ഒരുപാട് കാലം കൂടിയാണ് കാണുന്നത്. മകളുടെ അഞ്ചാം ക്ളാസുകാര...

ബേബിച്ചൻ

 "അപ്പൊ, വരണ ഞായറിന് വയ്യീട്ടഞ്ചിന് കോൽഞ്ചേരി സ്റ്റാന്റീ കണാടാ " എന്നും പറഞ്ഞു M80 ഇരമ്പിച്ചു പോയ ബേബിച്ചനെ കാണാൻ വെള്ളിയാഴ്ച തന്നെ ഞാൻ പോയിരുന്നു.  കിടന്നുറങ്ങുന്നത് പോലെയെന്നൊക്കെ ആരോ പറയുന്നുണ്ടായിരുന്നു.  ഏതായാലും ബൈബിൾ വചനങ്ങളും കുന്തുരുക്കപ്പുകയും തേങ്ങലുകളും കെട്ടു പിണഞ്ഞ ഹാളിലേക്ക് ഞാൻ കയറിയില്ല. മോളിപ്പെണ്ണ് നെഞ്ചത്ത് വീണ്ട് കിടന്ന് " ഇച്ചായാ... ന്ന് ചങ്കുപൊട്ടി വിളിച്ചിട്ടും അവൻ കണ്ണു തുറന്ന് നോക്കിയില്ല. പിന്നല്ലേ എന്നെ നോക്കുന്നു ! ആളുകൾ ചെറുസംഘങ്ങളായി നിന്ന് സംസാരിക്കുന്നുണ്ട്. തീരെച്ചെറിയ രണ്ടോ മൂന്നോ കുട്ടികൾ നിരത്തിയ കസേരകൾക്കു ചുറ്റും ഓടിക്കളിക്കുന്നു.  ഒരു മൗഢ്യം എന്നെ വന്ന് പൊതിഞ്ഞിരിക്കുന്നു.  ചുറ്റുമുയരുന്ന ശബ്ദവീചികൾ ഏറെയകലെ നിന്നെന്നവണ്ണം കാതിൽ വന്ന് വീഴുന്നുണ്ട്. ഞാനാ മുറ്റം വിട്ട് ചരട് പൊട്ടിയ പട്ടം പോലെ അവിടവിടെ അലഞ്ഞു നടന്നു. പതുക്കോളിലെ മോട്ടർ പുരയുടെ മുകളിൽ, വായനശാലത്തിണ്ണയിൽ , തങ്കച്ചന്റെ ചായക്കടയിൽ, സൊസൈറ്റിയുടെ വളക്കടയിൽ അങ്ങനെ അവനെ കാണാറുള്ളിടത്താക്കെ. പള്ളിയിലേക്ക് തിരക്കിട്ടു നടക്കുന്നവരിൽ ചിലർ വരുന്നില്ലേന്ന് ചോദിക്കുന്നുണ്ടായ...

സ്ക്കൂൾ തുറപ്പ്.

 1960 കളുടെ അന്ത്യപാദത്തിലെ ഒരു സ്ക്കൂൾ തുറപ്പ് കാലം. അക്കാലത്ത് വീട്ടിൽ ഒരു കാലൻ കുടയുണ്ട്. മടക്കി നിലത്ത് കുത്തി നിർത്തിയാൽ ഒത്ത ഒരാളുയരം. മരക്കാലും മരം കൊണ്ടു പിടിക്കു പകരം വളഞ്ഞ അഗ്രവുമുള്ള വള കാലൻ കുട. പിന്നിലെ കാൽ നിലത്ത് കുത്തി ചില്ലറ അഭ്യാസം വേണം കുട നിവർത്താൻ. കുതിര ഞെക്കി കുടമടക്കുമ്പോൾ ചിലപ്പോൾ വിരലിലെ തൊലി ഇടയിൽ ഞെരിയും. നക്ഷത്രങ്ങളെണ്ണി നോക്കാനും പൊന്നീച്ചകളെ കാണാനുമുള്ള അസുലഭ നിമിഷങ്ങളാണത്. മഴക്കാലത്ത് മരക്കാൽ വെള്ളം കുടിച്ച് തടിച്ച് ചിലപ്പോൾ ഒറ്റക്ക് നിവർത്താന്നും പറ്റാതെയാകും. ഒരു വീട്ടിൽ നിന്ന് മൂന്നു കുട്ടികൾക്ക് ഒറ്റക്കുട. സാമ്പത്തികാസൂത്രണ മികവ് !! കൂട്ടുകാർ "ദേടാ കാലൻ കൊട വരണേയ് " എന്നാർത്തു വിളിക്കുമ്പോൾ കണ്ണു നിറയും. കുട കറക്കി വെള്ളം തെറിപ്പിച്ച് ഈർഷ്യ തീർത്ത് ഈ പണ്ടാരക്കുട ഒടിഞ്ഞു പോണേയെന്നു മുട്ടിപ്പായി പ്രാർത്ഥിക്കും. അംഗീകൃത കുട ഡോക്ടർ വേലു "ഇനിയിത് നന്നാക്കാനൊക്കൂലാ ചേട്ടാ " എന്ന് പറഞ്ഞ് ആയുധം താഴെ വച്ചപ്പോൾ കുടയ്ക്കും ഞങ്ങൾക്കും ശാപമോക്ഷമായി.  കാലൻ കുട പിന്നേയും സേവനം തുടർന്നു. ഉണങ്ങാൻ പനമ്പിൽ നിരത്തിയ നെല്ല് കൊത്താൻ ഒളികണ്ണിട്ട് വരുന...

തുടക്കം

 ഇത് കഥയല്ല, ജീവിതത്തിന്റെ ഒരേടാണ്. പ്രീഡിഗ്രി തോറ്റ് തൊഴിലില്ലാത്ത തുല്യ ദുഃഖിതരുടെ താവളമായ വായനശാലയുടെ തിണ്ണ നിരങ്ങുന്ന കാലം. കാൽക്കാശ് കയ്യിലില്ലാത്തവൻ നേരിടുന്ന പരിഹാസത്തിനും പുച്ഛത്തിനും അവഹേളനത്തിനും കാല ദേശ ഭേദമില്ല. റിസ്റ്റ് വാച്ചുള്ളവനേയും പാന്റിട്ടവനേയും മൊക്കെ ആദരവോടെ കാണുന്ന കാലമാണ്.  അച്ഛന് ഒരു വാച്ചുണ്ട്. പ്രായാധിക്യം കൊണ്ട് ഇടക്കിടക്ക് തളർന്നിരുന്നു പോകുന്ന, വാച്ച് ഡോക്ടർ ജോണിച്ചേട്ടൻ വരെ കണ്ടാലുടൻ വെറ്റിലടക്കവച്ച് നമസ്കരിക്കുന്ന വാച്ച്. എറണാകുളത്ത് വാച്ചിന്റെ ഏത് മാറാരോഗവും ചികിത്സിച്ചു മാറ്റുന്ന സൂപ്പർ സ്പെഷലിസ്റ്റ് ഷേണായിക്ക് ജോണിച്ചേട്ടൻ ഈ കേസ് റഫർ ചെയ്തു. ജോണിച്ചേട്ടൻ സുല്ലിട്ട വാച്ച് ഷോണായി സവിധത്തിലെത്തിച്ചതാണ് ഞാൻ. വാച്ച് കയ്യിലെടുത്ത് തിരിച്ചും മറിച്ചും കുലുക്കിയും നോക്കി ഷേണായി ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇതിവിടെയല്ല. ഈ വരിയിൽ തന്നെ 6 കടക്കപ്പുറം ഒരു ഷേണായുടെ കടയുണ്ട്. അവിടെയാവും ഭേദം. " മുന്നോട്ട് നടന്ന് കട കണ്ടു. . അതും ഷേണായി തന്നെ. പക്ഷെ ഇരുമ്പ് കടയാണ് !!! ആദ്യം ഇരച്ചുകയറിയത് ദേഷ്യമാണെങ്കിലും പഹയൻ ഷേണായിയുടെ നർമ്മബോധമോർത്തപ്പോ അതൊരു പുഞ്ചിരിയായി...
 അമ്മ പറയാറുണ്ട്. വിശപ്പറിയാൻ, പെറ്റ പെണ്ണിന്റെ അവശതയറിയാൻ, ബിയ്യേ ക്കാരനാവേണ്ടന്ന്. പണ്ട് , പണ്ടെന്ന് വച്ചാൽ ഒരു മുപ്പത്തഞ്ചു വർഷമായിക്കാണും. അമ്മ എന്നെ ഒറ്റക്കാക്കിപ്പോയിട്ട് തന്നെ വർഷം 22 കഴിഞ്ഞു. ഒരവധി ദിവസം. കള്ള കർക്കിടക മായിട്ടും അന്ന് വെയിൽ ഉഗ്രപ്രതാപിയായി വാഴുന്നു. മുറ്റത്തിനപ്പുറം മുളമ്പടി "ഗേറ്റിനു " പിന്നിൽ നിന്നൊരു ശബ്ദം . "അമ്മാ.... ഒരു ദേശത്തിന്റെ കഥയിലെ കള്ളുഷാപ്പ് പിക്കറ്റു ചെയ്യുന്ന കുഞ്ഞാപ്പുവിനെ ഷാപ്പിനു മുന്നിൽ വിട്ട് മനസ്സില്ലാമനസ്സോടെ ഞാൻ തലയുയർത്തി നോക്കിയപ്പോൾ ഒരു സ്ത്രീയാണ്. മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ . മുഷിഞ്ഞു മുഷിഞ്ഞ വേഷം, അവശ മുഖം., ഒക്കത്തൊരു വയ്ക്കാറായ കുഞ്ഞ്. അവന്റെ മുഖവും വല്ലാതെ വാടിയിരിക്കുന്നു. ഞാനെഴുന്നേറ്റ് ചെല്ലും മുമ്പേ സാക്ഷാൽ അമ്മമഹാറാണി മുറ്റത്ത് പ്രത്യക്ഷപ്പെട്ടു.  "ആരാ ... അമ്മയെ കണ്ടതും, അവർ മുറ്റത്ത് കയറി വന്നു. ഉച്ചവെയിലിന്റെ ശൗര്യത്തെ ചെറുക്കാനാവും അമ്മ നെറ്റിയിൽ കൈപ്പടം വിലങ്ങനെ വച്ച് അവരെ സൂക്ഷിച്ച് നോക്കുന്നു. പിന്നെ ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല. അമ്മ തിണ്ടിമ്മേൽ കയറിനിന്ന് ആയാസപ്പെട്ട് പാളേങ്കൊടൻ വാഴയുടെ...
 കഥ (ആദ്യ ഭാഗം ) ഈ വഴി വന്നിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും സീതക്ക് സംശയമൊന്നുമില്ല. ബസ്സിറങ്ങിയാൽ ഇടത്തേക്കുള്ള രണ്ടാമത്തെ ഇടവഴി . അന്നത് ചെമ്മൺ നിരത്തായിരുന്നു. പിന്നീട് കറുത്ത കുപ്പായമണിഞ്ഞ് ഇപ്പോൾ ടൈൽ വിരിച്ചിരിക്കുന്നു. ഇരുവശത്തുമുണ്ടായിരുന്ന വേലികളിൽ പടർന്നു കയറിയ വള്ളിച്ചെടികളും സസ്യജാലവും വിവിധ നിറങ്ങളണിഞ്ഞ മതിലുകൾക്ക് വഴി മാറി. നൂറടി നടന്നാൽ പച്ചച്ചായമടിച്ച , കുറ്റിയിൽ തിരിയുന്ന ആർഭാടമൊന്നുമില്ലാത്ത ഗേറ്റു കടന്ന് സീത കണ്ണുകെട്ടിയാലും കൃത്യമായി ആ വീട്ടുമുറ്റത്ത് ചെന്ന് നിൽക്കും. സീതയുടെ നിശ്വാസവും അവൾ നനച്ചു വളർത്തിയ മുല്ലയുടേയും പനിനീർ പുഷ്പങ്ങളുടേയും സമ്മിശ്ര ഗന്ധമിയന്ന മുറ്റം. പൈപ്പും മോട്ടറുമൊക്കെ വന്നിട്ടും ഒരു പാള വെള്ളം കോരി മുഖം കഴുകി രണ്ടു മൂന്ന് കൈക്കുമ്പിൾ വെള്ളം ഇറങ്ങിയതിന്റെ കുളിര് അന്നനാളത്തിനറ്റം വരെ പടർന്നിറങ്ങുതാസ്വദിച്ചിട്ടേ അവൾ വാതിൽ തുറന്നകത്ത് കയറൂ. അത് അവൾ വീടിനോടൊപ്പം വിലപ്പെട്ടതെല്ലാം പിന്നിലുപേക്ഷിറങ്ങിയ കാലത്തെ വീട്.   പക്ഷെ, പച്ചച്ചായമടിച്ച ഗേറ്റും രണ്ടു മുറിയും ഹാളും അടുക്കളയുമുണ്ടായിരുന്ന സീതയുടെ വീടും അയൽ വക്കങ്ങളിലെ മൂന്ന...
 കഥ തുടർച്ച (രണ്ടാം ഭാഗം ) ( ആദ്യ ഭാഗത്തിന്റെ ലിങ്ക് ആദ്യ കമന്റിൽ.) വെൺപട്ടിൽ സ്വർണ്ണ നൂലുകൾ കൊണ്ടുള്ള ചിത്രപ്പണിയിൽ മുഴുകിയ ആകാശമേലാപ്പിനെ മുട്ടിയുരുമ്മുന്ന കടും നീലപ്പ് കലർന്ന പച്ചയുടുത്ത മലനിരകൾ പോക്കുവെയിലേറ്റ് തിളങ്ങുന്നു. ഒഴുകി നീങ്ങുന്ന വെൺ മേഘങ്ങൾ. സുഖകരമായ തണുത്ത കാറ്റും , പ്രശാന്തസുന്ദരമായ പ്രകൃതിയും നൽകുന്ന . ഉണർവ്വ് ചെറുതല്ല. ഇതെല്ലാം സാധ്യമാക്കുന്നത് സീതയുടെ സാന്നിധ്യവും.  തന്റെ ബൈപാസ് സർജറിക്ക്‌ ശേഷമുള്ള ആദ്യ യാത്രയാണ്. ഈ മലയടിവാരത്തിലേ ക്കാവണമതെന്ന നിർദ്ദേശം സീതയുടേതായിരുന്നു. വിവാഹശേഷം ആദ്യയാത്രയും ഇവിടേക്കായിരുന്നല്ലോ. മൂന്നു മാസങ്ങളായുള്ള അലച്ചിലും പരിചരണവും അവളെ നന്നേ തളർത്തിയിട്ടുണ്ട്. മദ്ധ്യവയസ്സിന്റെ സ്വാഭാവിക ആരോഗ്യപ്രശ്നങ്ങൾ അവൾക്കുമുണ്ട്. പരിചാരകനെ പറഞ്ഞ യക്കേണ്ടന്നതും അവളുടെ തീരുമാനമായിരുന്നു.   കൽപ്പടവുകൾ ലേശം ആയാസപ്പെട്ടാണവൾ കയറുന്നത്. എന്നാൽ നോവും പക്ഷികളുടെ ചിറകടി , ഉത്സാഹഭാവം നിലനിർത്താൻ പാടുപെടുന്ന മുഖത്ത് നിഴലിക്കുന്നതറിയാനാവുന്നുണ്ട്.  ഒപ്പമെത്തി ഓരത്തെ വലിയ കരിങ്കല്ലിലിരുന്ന് നര കയറിത്തുടങ്ങിയ മുടിയിഴകൾ മാടിയൊതുക്കി ഇന്ദ്...