ബേബിച്ചൻ
"അപ്പൊ, വരണ ഞായറിന് വയ്യീട്ടഞ്ചിന് കോൽഞ്ചേരി സ്റ്റാന്റീ കണാടാ " എന്നും പറഞ്ഞു M80 ഇരമ്പിച്ചു പോയ ബേബിച്ചനെ കാണാൻ വെള്ളിയാഴ്ച തന്നെ ഞാൻ പോയിരുന്നു. കിടന്നുറങ്ങുന്നത് പോലെയെന്നൊക്കെ ആരോ പറയുന്നുണ്ടായിരുന്നു. ഏതായാലും ബൈബിൾ വചനങ്ങളും കുന്തുരുക്കപ്പുകയും തേങ്ങലുകളും കെട്ടു പിണഞ്ഞ ഹാളിലേക്ക് ഞാൻ കയറിയില്ല. മോളിപ്പെണ്ണ് നെഞ്ചത്ത് വീണ്ട് കിടന്ന് " ഇച്ചായാ... ന്ന് ചങ്കുപൊട്ടി വിളിച്ചിട്ടും അവൻ കണ്ണു തുറന്ന് നോക്കിയില്ല. പിന്നല്ലേ എന്നെ നോക്കുന്നു ! ആളുകൾ ചെറുസംഘങ്ങളായി നിന്ന് സംസാരിക്കുന്നുണ്ട്. തീരെച്ചെറിയ രണ്ടോ മൂന്നോ കുട്ടികൾ നിരത്തിയ കസേരകൾക്കു ചുറ്റും ഓടിക്കളിക്കുന്നു. ഒരു മൗഢ്യം എന്നെ വന്ന് പൊതിഞ്ഞിരിക്കുന്നു. ചുറ്റുമുയരുന്ന ശബ്ദവീചികൾ ഏറെയകലെ നിന്നെന്നവണ്ണം കാതിൽ വന്ന് വീഴുന്നുണ്ട്. ഞാനാ മുറ്റം വിട്ട് ചരട് പൊട്ടിയ പട്ടം പോലെ അവിടവിടെ അലഞ്ഞു നടന്നു. പതുക്കോളിലെ മോട്ടർ പുരയുടെ മുകളിൽ, വായനശാലത്തിണ്ണയിൽ , തങ്കച്ചന്റെ ചായക്കടയിൽ, സൊസൈറ്റിയുടെ വളക്കടയിൽ അങ്ങനെ അവനെ കാണാറുള്ളിടത്താക്കെ. പള്ളിയിലേക്ക് തിരക്കിട്ടു നടക്കുന്നവരിൽ ചിലർ വരുന്നില്ലേന്ന് ചോദിക്കുന്നുണ്ടായ...